ലോഹത്തിന് ശേഷം രഞ്ജിത്ത്, മോഹന്‍ലാല്‍ മൂന്ന് സംവിധായകര്‍ കഥാപാത്രങ്ങളാവുന്നു
'ലോഹ'ത്തിന് ശേഷം രഞ്ജിത്തിന്റെ സംവിധാനത്തില് മോഹന്ലാല് നായകനാകുന്ന ചിത്രം ആരംഭിക്കുന്നു. രചനയും രഞ്ജിത്ത് നിര്വ്വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 14ന് ലണ്ടനില് ആരംഭിക്കും. അരുന്ധതി നാശ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നേരത്തേ 'പുത്തന്പണ'ത്തിന് ശേഷമുള്ള രഞ്ജിത്ത് പ്രോജക്ട് മണിയന്പിള്ള രാജുവിന്റെ മകന് നിരഞ്ജ് നായകനാവുന്ന ചിത്രമെന്നായിരുന്നു കേട്ടിരുന്നത്. ലണ്ടന് പ്രധാന ലൊക്കേഷനായി പറയപ്പെട്ടിരുന്ന ചിത്രത്തില് പിന്നീട് അതിഥിതാരമായി മോഹന്ലാല് എത്തുമെന്നും വാര്ത്തകള് പുറത്തുവന്നു. എന്നാല് പിന്നീട് ഒരു മുഴുനീള മോഹന്ലാല് പ്രോജക്ടിലേക്ക് രഞ്ജിത്ത് എത്തുകയായിരുന്നു. 45 ദിവസത്തെ ഡേറ്റാണ് ചിത്രത്തിന് മോഹന്ലാല് നല്കിയിരിക്കുന്നത്.
കനിഹ, കോമള് ശര്മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില് കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില് വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്. എഡിറ്റിംഗ് പ്രശാന്ത് നാരായണന്.
