സുജിത്ത് ഗോവിന്ദന്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം റാന്തല്‍ യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. അരുണ്‍ എ ആര്‍, അജയ് രാഹുല്‍ എന്നിവര്‍ തിരക്കഥയൊരുക്കിയ റാന്തലില്‍ സാധിക, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബാലാജി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ലൈംഗിക തൊഴിലാളിയും കള്ളനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. സംഗീതമൊരുക്കിയിരിക്കുന്നത് ജയഹരി പിഎസ്. ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്.

