മുംബൈ: രണ്‍വീര്‍ സിംഗിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് പത്മാവതി. പ്രതിനായകനായിട്ടാണ് പുതിയ ചിത്രത്തില്‍ രണ്‍വീര്‍ വേഷമിടുന്നത്. അലാവുദീന്‍ ഖില്‍ജി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. കഥാപത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ പല വഴികള്‍ രണ്‍വീര്‍ സ്വീകരിച്ചിരുന്നു. അഴ്ചകളോളം തനിച്ചു മുറിയിലിരുന്ന് കഥാപാത്രത്തെ പരിശീലിച്ചശേഷമാണ് രണ്‍വീര്‍ അഭിനയിച്ചത്.

ഒരു വര്‍ഷമെടുത്തു ചിത്രീകരിച്ച സിനിമ വരുന്ന ഡിസംബറില്‍ തിയേറ്ററുകളിലെത്തുകയാണ്. രണ്‍വീറിന്‍റെ അഭിനയ ജീവിതത്തിലെ സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളിലൊന്നാണ് അലാവുദ്ദീന്‍ ഖില്‍ജി. ഒരു വര്‍ഷത്തോളം അലാവുദ്ദീന്‍ ഖില്‍ജിയായ രണ്‍വീറിന് കഥാപാത്രത്തെ വിട്ടുപോകാന്‍ കഴിയുന്നില്ല. തുടര്‍ന്ന് പ്രിയപ്പെട്ടവരുടെ ഉപദേശത്തെ തുടര്‍ന്ന് മനോരോഗ വിദഗധനെ കാണാനുള്ള തയ്യാറെടുപ്പിലാണ് രണ്‍വീര്‍ എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി എത്ര കഷ്ടപ്പെടാനും തയ്യാറായ ഒരു നടനാണ് രണ്‍വീര്‍ സിംഗ്. കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി വ്യക്തി ജീവിതത്തിലും കഥാപാത്രത്തെ രണ്‍വീര്‍ പിന്‍തുടരാറുണ്ട്. ഇതു തന്നെയാണ് രണ്‍വീറിനെ മറ്റ് നടന്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും.ബാജിറാ മസ്താനിയിലെ രണ്‍വീറിന്‍റെ കഥാപാത്രം താരത്തിന്‍റെ കഠിനാധ്വാനം വിളിച്ചോതുന്നതായിരുന്നു.