പദ്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജിയില്‍നിന്ന് ഗള്ളി ബോയിലേക്കുള്ള റണ്‍വീര്‍ സിംഗിന്റെ മേക്ക് ഓവര്‍ കണ്ടാല്‍ ആരും ആദ്യമൊന്ന് ഞെട്ടും. ഗള്ളി ബോയിയ്ക്ക് വേണ്ടിയുള്ള മേക്ക് ഓവറിന് മുമ്പും ശേഷവുമുള്ള ചിത്രം റണ്‍വീര്‍ തന്നെയാണ് പുറത്തുവിട്ടത്.
ഇതിനായി തന്റെ ഭാരം കുറയ്ക്കുകയാണ് റണ്‍വീര്‍ ചെയ്തത്. സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജിയാകാന്‍ റണ്‍വീര്‍ ഭാരം കൂട്ടിയിരുന്നു. സോയ അക്തറാണ് ഗള്ളി ബോയ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ റണ്‍വീറിന്റെ നായിക.
