ചെറിയ പരസ്യങ്ങളില്‍ പോലും സിനിമാ താരങ്ങള്‍ അഭിനയിക്കാന്‍ തയ്യാറാകാറുണ്ട്. പ്രതിഫലം തന്നെയാണ് അതിന് ആകര്‍ഷണം. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പരസ്യത്തില്‍ അഭിനയിക്കാന്‍ പോയതിന് പഴി കേള്‍ക്കേണ്ടിവന്ന താരങ്ങളുമുണ്ട്. ചിത്രീകരണത്തിനിടെ ഉദ്ഘാടനച്ചടങ്ങില്‍ പോകുന്നവരുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‍തനാകുകയാണ് രണ്‍വീര്‍ സിംഗ്.

ഒരു കല്യാണപാര്‍ട്ടിയില്‍ പങ്കെടുക്കാനായി രണ്ടു കോടി രൂപയുടെ പ്രതിഫലം രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്‍തിരുന്നു. എന്നാല്‍ യാതൊരു മടിയും കൂടാതെ ആ വാഗ്ദാനം രണ്‍വീര്‍ കപൂര്‍ നിരസിക്കുകയായിരുന്നു. എന്തിനെന്നല്ലേ? തന്റെ പുതിയ സിനിമയില്‍ നിന്ന് ശ്രദ്ധ പോകാതിരിക്കാനാണ് ആ വലിയ വാഗ്ദാനം രണ്‍വീര്‍ കപൂര്‍ നിരസിച്ചത്.

ഗള്ളി ബോയി എന്ന സിനിമയിലാണ് രണ്‍വീര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു വരെ രണ്‍വീര്‍ സെറ്റില്‍ ചെലവഴിക്കാറുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്‍മതയ്‍ക്കായി എന്ത് കാര്യം ചെയ്യാനും രണ്‍വീര്‍ ഒരുക്കവുമാണ് എന്നാണ് പറയുന്നത്. ആലിയ ഭട്ടാണ് സിനിമയിലെ നായിക. സോയ അക്തറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.