ദീപികയുടെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത കുറച്ചുനാളായി സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരുടെയും വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പതിനേഴിന് ഇരുവരും വിവാഹതിയ്യതി അറിയിക്കും. എന്തായാലും രണ്‍വിര്‍ സിംഗിന്റെ കുടുംബം വിവാഹ ഷോപ്പിംഗ് തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ വസ്‍ത്രങ്ങളും ആഭരണങ്ങളും എടുക്കുന്ന തിരക്കിലാണ് കുടുംബം. നവംബര്‍ 14നായിരിക്കും വിവാഹം. പത്ത് ദിവസം മുമ്പേ വിവാഹച്ചടങ്ങുകള്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.