രണ്‍വിര്‍ സിംഗും ദീപിക പദുക്കോണും തമ്മിലുള്ള പ്രണയവാര്‍ത്ത കുറെ നാളായി സിനിമാ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇരുവരുടെയും പ്രണയം വിവാഹത്തിലേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ രണ്‍വിര്‍ ദീപികയുടെ ഫോട്ടോയ്‍ക്ക് ഇട്ട ഒരു കമന്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.  ദീപിക ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് റാണി (queen) എന്നാണ് രണ്‍വിര്‍ കമന്റിട്ടത്. ഒരു മാഗസിനു വേണ്ടി എടുത്ത തന്റെ കവര്‍ ഫോട്ടോയായിരുന്നു ദീപിക ഷെയര്‍ ചെയ്‍തത്. എന്തായാലും ആരാധകര്‍ രണ്‍വിറിന്റെ കമന്റ് ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം നവംബര്‍ 20ന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹമെന്നുമാണ് വാര്‍ത്ത. വിവാഹവാര്‍ത്തകള്‍ ശരിയാണോ എന്ന ചോദ്യത്തോട് എതിര്‍ക്കാതെയും യോജിക്കാതെയുമായിരുന്നു ദീപിക പദുക്കോണ്‍ നേരത്തെ മറുപടി പറഞ്ഞത്. നിങ്ങള്‍ക്ക് ഉടൻ അറിയാനാകും എന്നായിരുന്നു പ്രതികരണം. ഇറ്റലിയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരിക്കും വിവാഹമെന്നുമാണ് വാര്‍ത്ത.