കൊച്ചി: നടൻ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസിൽ പരാതിക്കാരിയെ ഇന്ന് എറണാകുളം സിജെഎം കോടതി വിസ്തരിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഉണ്ണിമുകുന്ദൻ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുവതിയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്നും നടന്‍റെ ജാമ്യം റദ്ദാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ യുവതിയുടേത് വ്യജപരാതിയാണെന്നും പണം തട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് ഉണ്ണിമുകുന്ദന്‍റെ ആരോപണം. ഉണ്ണിമുകുന്ദന്‍റെ വീട്ടിൽ സിനിമയുടെ തിരക്കഥ പറയാൻ ചെന്ന തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ ഓഗസ്റ്റ് 23ന് നടന്ന സംഭവത്തിൽ സെപ്റ്റംബർ 15ന് യുവതി പരാതി നൽകിയിരുന്നു