
'ഹാബിറ്റ് ഓഫ് ലൈഫ്' എന്നാണ് വിനീതിന്‍റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. തട്ടത്തിൻ മറയത്ത് മുതല്‍ വിനീതിന്‍റെ അസിസ്റ്റന്‍റായ ഗണേഷ് രാജാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
എഞ്ചിനിയറിങ് വിദ്യാർഥികളുടെ സൗഹൃദം പ്രേമയമാക്കിയ കഥാതന്തുവാണ് ചിത്രത്തിന്‍റെത്. ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് അല്‍ഫോന്‍സ് പുത്രന്റെ 'നേരം', 'പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. അഭിനവ് സുന്ദര്‍ നായക് എഡിറ്റിംഗും ഡിനൊ ശങ്കര്‍ കലാസംവിധാനവും നിർവഹിക്കുന്നു.
