പദ്മപ്രിയ നായികയാകുന്ന പുതിയ സിനിമയാണ് രാത്രിയുടെ കൂലി. ലെനിന്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന പത്ത് സിനിമകളുടെ കൂട്ടായ്മയായ ക്രോസ്റോഡിലെ ഒരു ഹ്രസ്വ സിനിമയാണ് രാത്രിയുടെ കൂലി. മധുപാലാണ് രാത്രിയുടെ കൂലി സംവിധാനം ചെയ്യുന്നത്.

രാത്രിയുടെ കൂലിയില്‍ പദ്മപ്രിയയ്‍ക്കു പുറമേ ചാന്ദിനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


 കേരളത്തിലെ സ്ത്രീകളുടെ വിഷയങ്ങളാണ് ക്രോസ്‍റോഡിലെ സിനിമകള്‍ പറയുന്നത്. പാര്‍വതി, മംമ്താ മോഹന്‍ദാസ്, ഇഷാ തല്‍വാര്‍, ശ്രുതി മേനോന്‍ തുടങ്ങിയവരും സിനിമയിലുണ്ട്.