മധുരത്തോട് കൊതിയുള്ളവരുണ്ടാകും. മധുരം കിട്ടാന്‍ ചിലര്‍ നുണയും പറഞ്ഞേക്കാം. എന്നാല്‍ ഗര്‍ഭിണിയാണെന്നൊക്കെ പറയുമോ? അവിവാഹിതയായ ഒരാള്‍? ലെസി കിട്ടാന്‍ അങ്ങനെ പറഞ്ഞുവെന്നാണ് തെന്നിന്ത്യന്‍ സുന്ദരി റെജിന കസാന്ദ്ര വെളിപ്പെടുത്തുന്നത്.

ബംഗലൂരുവില്‍ ചിത്രീകരണം കഴിഞ്ഞ് റെജീന താമസസ്ഥലത്തേയ്‍ക്ക് തിരിച്ചുവരികയായിരുന്നു. രാത്രി 12 മണിയായിരുന്നതിനാല്‍ കടകളെല്ലാം അടച്ചിരുന്നു. എന്നാല്‍ റെജിനയ്‍ക്കു ലെസി കഴിക്കാന്‍ കൊതിയായി. അപ്പോഴാണ് കട പൂട്ടി പോകാനൊരുങ്ങാനൊരുങ്ങുന്ന കടക്കാരനെ കണ്ടത്. ലെസി വേണമെന്ന് റെജീന ആവശ്യപ്പെട്ടെങ്കിലും കടക്കാരന്‍ തയ്യാറായില്ല. താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭിണിയുടെ ആഗ്രഹം സാധിച്ചു കൊടുത്താല്‍ പുണ്യം കിട്ടും എന്നും പറഞ്ഞപ്പോള്‍ കടക്കാരന്‍ ലെസി എടുത്തുതരാന്‍ തയ്യാറാവുകയുമായിരുന്നുവെന്ന് റെജിന പറയുന്നു.