തൃശ്ശൂര്‍; സിനിമ,സീരിയല്‍ നടി രേഖ മോഹനെ തൃശൂരിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു ദിവസമായി വിവരം ലഭിക്കാത്തിനെത്തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് സെക്യൂരിറ്റി മുറിയിലെത്തിയപ്പോഴാണ് മരിച്ച വിവരം പുറത്ത് അറിയുന്നത്.
മേശയില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിയ്യൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉദ്യാനപാലകന്‍, നീ വരുവോളം, യാത്രമൊഴി തുടങ്ങിയ ചിത്രങ്ങളില്‍ രേഖ അഭിനയിച്ചിട്ടുണ്ട്.
