ശ്രീദേവി മികച്ചൊരു നര്‍ത്തകിയായിരുന്നു താനവരെ എല്ലായിപ്പോഴും സ്നേഹിച്ചിരുന്നു
മുംബൈ: അന്തരിച്ച ലേഡി സൂപ്പര് സ്റ്റാര് ശ്രീദേവിയെക്കുറിച്ച് സഹപ്രവര്ത്തകര് എഴുതിയ കുറിപ്പികളൊക്കെ ആരാധകരെ വൈകാരികമാക്കിയിരുന്നു. ശ്രീദേവിയുടെ പെട്ടെന്നുള്ള മരണത്തെ സിനിമാലോകത്തിന് ഇനിയും അംഗീകരിക്കാന് കഴിഞ്ഞിട്ടില്ല.
വൈജയന്തിമാലക്കും ഹേമമാലിനിക്കും ശേഷം തമിഴില് നിന്നെത്തി ഹിന്ദിയില് തിളങ്ങിയ സൂപ്പര്സ്റ്റാറാണ് ശ്രീദേവിയെന്നും താന് ഇവരുടെ അടുത്തുപോലും എത്തില്ലെന്നും നടി രേഖ പറ. ശ്രീദേവി മികച്ചൊരു നര്ത്തകിയായിരുന്നു, താന് അവരെ എല്ലായിപ്പോഴും സ്നേഹിച്ചിരുന്നെന്നും രേഖ പറഞ്ഞു.
ശ്രീദേവിക്ക് താരപദവി ലഭിച്ച ചിത്രമാണ് ഹിമ്മത്വാല. എന്നാല് ഈ ചിത്രത്തിലേക്ക് ആദ്യം ക്ഷണിച്ചിരുന്നത് രേഖയെ ആയിരുന്നു എന്നാല് മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതിനാല് ചിത്രം ശ്രീദേവിയിലേക്കെത്തുകയായിരുന്നെന്ന് നടന് ജിതേന്ദ്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
