കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ നീളുന്നതിനിടയിലാണ് ഉടന്‍ ഇറങ്ങേണ്ട ചിത്രം രാമലീലയുടെ റിലീസ് മാറ്റിയത്. ജൂലൈ ഏഴിന് റിലീസ് നിശ്ചയിച്ചിരുന്ന ദിലീപ് ചിത്രം രാമലീലയാണ് റിലീസ് മാറ്റിയത്. കമ്മാരസംഭവം, ഡിങ്കന്‍ ത്രിഡി എന്നി ദിലീപ് ചിത്രങ്ങളുടെ ഷൂട്ടിങ് മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
സാങ്കേതിക ജോലികളുള്ളതിനാലാണ് രാമലീല ജൂലൈ 21 ലേയ്ക്ക് മാറ്റിയതെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനിടെ ചിത്രത്തിന്‍റെ സംവിധായകന്‍ അരുണ്‍ ഗോപിയുടേതെന്ന പേരില്‍ വാട്ട്‌സ്ആപ്പ് സന്ദേശമെത്തി.
'എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. മനസ്സ് ബ്ലാങ്കാണ്. എല്ലാവരും സഹായിക്കണം. ടോമിച്ചായന്‍ പറഞ്ഞിരിക്കുന്നത് പടം 21-ന് തന്നെ ഇറക്കണമെന്നാണ്' എന്ന തരത്തിലാണ് ഓഡിയോ. എന്നാല്‍ ഈ സന്ദേശത്തിന്‍റെ സത്യവസ്ഥയുമായി സംവിധായകന്‍ തന്നെ രംഗത്ത് എത്തിയ വാട്ട്സ്ആപ്പ് വഴിയാണ് സംവിധായകന്‍റെ വെളിപ്പെടുത്തല്‍.
പോസ്റ്റ് ഇങ്ങനെ
