അമ്മയിലെ തര്‍ക്കങ്ങളില്‍ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ ഉടനെന്ന് നടി രമ്യ നമ്പീശന്‍.

കോഴിക്കോട്: താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളില്‍ പ്രശ്ന പരിഹാര ചര്‍ച്ചകള്‍ ഉടനെന്ന് നടി രമ്യ നമ്പീശന്‍. മലയാള സിനിമയെ തകര്‍ക്കാന്‍ താനോ ഡബ്ല്യൂസിസിയോ ശ്രമിച്ചിട്ടില്ല. സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തിയത് തുല്യതയ്ക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും രമ്യ പറഞ്ഞു. 

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ നല്‍കിയ വിശദീകരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡബ്ല്യൂസിസി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. 

അതേസമയം, അമ്മയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. അമ്മ പ്രസിഡന്‍റ് മോഹന്‍ലാലുമായി സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ചര്‍ച്ച നടത്തി. ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ഡബ്ല്യൂസിസി പ്രവര്‍ത്തകര്‍ ഉന്നയിച്ച പരാതി അമ്മ നേതൃത്വം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.