'അമ്മ' നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന നാടകങ്ങള്‍ക്കെതിരേ പോരാടാനാണ് ഞങ്ങള്‍ ഇവിടെയുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ നില്‍ക്കുന്ന ഇടം കുറച്ചുകൂടി വൃത്തിയാക്കേണ്ടതുണ്ട്.'

നടി അക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ 'അമ്മ' നേതൃത്വം സത്യസന്ധമായി ഇടപെടുന്നുവെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് രമ്യ നമ്പീശന്‍. പക്ഷേ അവിടെ നാടകങ്ങളാണ് നടന്നതെന്ന് വൈകിയാണ് മനസ്സിലായത്. ഇനി അത് വയ്യ, ഡബ്ല്യുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമ്യ തുറന്നടിച്ചു.

'അമ്മ' നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന നാടകങ്ങള്‍ക്കെതിരേ പോരാടാനാണ് ഞങ്ങള്‍ ഇവിടെയുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ നില്‍ക്കുന്ന ഇടം കുറച്ചുകൂടി വൃത്തിയാക്കേണ്ടതുണ്ട്. സിനിമയില്‍ അധികാരം കൊണ്ട് അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂട്ടത്തില്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരുമുണ്ട്. പരാതികള്‍ കേള്‍ക്കാന്‍ ഒരു സ്ഥിരം കമ്മിറ്റി ഉണ്ടാവണം. ഡബ്ല്യുസിസിയുടെ ഇപ്പോഴത്തെ പ്രതികരണം ഒരു തുടക്കം മാത്രമാണെന്നും ഇനി നാടകങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്നും രമ്യ നമ്പീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.