നീറ്റ് വഴി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തമിഴ്‌നാട് സ്വദേശി അനിതയുടെ കുടുംബത്തെ സന്ദര്‍ശിച്ച് നടന്‍ വിജയ്. അനിതയുടെ പിതാവിനെ ആശ്വസിപ്പിക്കുന്ന വിജയ്‍യുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

അനിതയുടെ മരണത്തില്‍‌ കമല്‍ഹാസന്‍, രജനികാന്ത് എന്നിവര്‍ ദുഖം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, കര്‍ഷകരുടെ സമരത്തില്‍ ഇടപെട്ട വിജയ് അനിതയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ വിജയ് അനിതയുടെ കുടുംബത്തെ സന്ദര്‍ശിച്ചതോടെ ആരാധകര്‍ ആ വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ്. വെറുതെ വാചകമടിക്കുന്നയാളല്ല, പ്രവര്‍ത്തിച്ചുകാണിക്കുന്നയാളാണ് വിജയ് എന്നാണ് ആരാധകര്‍ പറയുന്നത്.