35 വര്‍ഷമായി സിനിമാമേഖലയിലുള്ള ആളാണ് താനെന്നും എന്നാല്‍ 'അമ്മ'യുടെ പരിപാടികള്‍ക്ക് തന്നെ വിളിക്കാറില്ലെന്നും അതിനാല്‍ പങ്കെടുക്കാറില്ലെന്നും രേവതി പറഞ്ഞു. 

ദിലീപ് വിഷയത്തില്‍ പരാതിപ്പെട്ട തങ്ങള്‍ മൂന്ന് പേരെ 'നടിമാര്‍' എന്നാണ് 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് വിശേഷിപ്പിച്ചതെന്ന് രേവതി. 'ഞങ്ങള്‍ മൂന്ന് പേരുടെ പേരുകള്‍ പറയാന്‍ അയാള്‍ക്ക് സാധിച്ചില്ലേ? പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിങ്ങനെയാണ് ഞങ്ങളുടെ പേരുകള്‍. ഈ വിഷയത്തില്‍ 'അമ്മ' നേതൃത്വത്തെ സമീപിച്ചത് ഞങ്ങള്‍ക്ക് വേദന നല്‍കുന്ന അനുഭവമായിരുന്നു', രേവതി പറഞ്ഞു.

35 വര്‍ഷമായി സിനിമാമേഖലയിലുള്ള ആളാണ് താനെന്നും എന്നാല്‍ 'അമ്മ'യുടെ പരിപാടികള്‍ക്ക് തന്നെ വിളിക്കാറില്ലെന്നും അതിനാല്‍ പങ്കെടുക്കാറില്ലെന്നും രേവതി പറഞ്ഞു. ഈ വിഷയത്തിന് ഇറങ്ങിയതുതന്നെ ഡബ്ല്യുസിസി കാരണമാണ്. തനിച്ച് നില്‍ക്കുകയായിരുന്നെങ്കില്‍ ഞാന്‍ സംസാരിക്കില്ലായിരുന്നു. ചിലപ്പോള്‍ അക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ഒപ്പമുണ്ടെന്ന ഒരു മെസേജ് അയക്കുമായിരിക്കും. 'അമ്മ' വിളിച്ച മീറ്റിംഗിന് പോയതും ഡബ്ല്യുസിസിയുടെ ഭാഗമായതുകൊണ്ടാണ്.'

കുറ്റാരോപിതനായ ആള്‍ ഇപ്പോള്‍ സംഘടയ്ക്ക് അകത്താണ്. അക്രമിക്കപ്പെട്ടയാള്‍ പുറത്തും. ഇതാണോ നീതി? രേവതി ചോദിച്ചു. വാര്‍ത്താസമ്മേളനത്തിനെത്തിയ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തിയതിന് ശേഷമാണ് സംസാരിക്കാന്‍ തുടങ്ങിയത്.