മുംബൈ: തന്‍റെ ചിത്രത്തിലെ പോണ്‍ നായിക മോദിയെക്കാള്‍ ജനപ്രിയ എന്ന് വാദിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഗൂഗിളിന്‍റെ സെര്‍ച്ച് ട്രെന്‍ഡ്‌സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് (ജിഎസ്ടി) നായിക മിയ മല്‍ക്കോവ മോദിയെക്കാളും മുകേഷ് അംബാനിയെക്കാളും പോപ്പുലറാണെന്ന് വാദം.
ജനുവരി 12 മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളാണ് ആര്‍ജിവി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറയുന്നത്. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമ രംഗത്തേക്ക് എത്തുന്ന പോണ്‍ നായിക എന്ന വിശേഷണത്തോടെയാണ് രാം ഗോപാല്‍ വര്‍മ്മ ജിഎസ്ടിയിലൂടെ മിയ മല്‍ക്കോവയെ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ ട്രെയിലറിന് പിന്നാലെ ഷൂട്ടിംഗ് സമയത്തെ ചിത്രങ്ങള്‍ ചോര്‍ന്നതും വൈറലയിരുന്നു.
നേരത്തെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക്ക് വിമന്‍ അസോസിയേഷന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ദൈവവും ലൈംഗികതയും തമ്മിലുള്ള ബന്ധം സംവിധായകന്‍ വിശദീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. ആര്‍ജിവിയുടെ കോലം കത്തിച്ചായിരുന്നു വനിതകളുടെ പ്രതിഷേധം.
