ഒസ്‍കറിന് മത്സരിക്കാൻ ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്ന വില്ലേജ് റോക്സ്റ്റാഴ്‍സിനെയാണ്. അസാമില്‍ നിന്നുള്ള റിമ ദാസാണ് വില്ലേജ് റോക്സ്റ്റാഴ്‍സിന്റെ സംവിധായിക. ചിത്രം വിദേശ സിനിമ വിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഒസ്‍കറില്‍ മത്സരിക്കാൻ വലിയ തോതില്‍ പണം ആവശ്യമാണെന്നും അതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നും അഭ്യര്‍ഥിച്ച് റിമ ദാസ് തന്നെ രംഗത്ത് എത്തി.

മത്സരത്തിനായുള്ള പ്രചാരണം നടത്താൻ ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ ജൂറി സഹായിക്കുമെന്നാണ് കരുതുന്നത്. ഒസ്‍കറില്‍ പ്രചാരണം നടത്താനും അന്തിമ നോമിനേഷനിലേക്ക് എത്താനും കുറഞ്ഞത് മൂന്ന് കോടി രൂപയെങ്കിലും വേണം. സര്‍ക്കാറും സിനിമ മേഖലയിലുള്ളവരും അതിന് സഹായിക്കുമെന്നാണ് കരുതുന്നത്. അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുത്താലും മത്സരം കട്ടിയായിരിക്കും. നടക്കാത്ത സ്വപ്‍നങ്ങള്‍ കാണാറില്ല- റിമ ദാസ് പറഞ്ഞു. സിനിമയുടെ പ്രചരണത്തിനായി 50 ലക്ഷം രൂപ അനുവദിച്ച അസാം സര്‍ക്കാറിന് റിമ ദാസിന് നന്ദിയും അറിയിച്ചു. എന്നാല്‍ ആ പണം മത്സരിക്കാൻ മതിയാകില്ല. മറ്റ് സര്‍ക്കാര്‍ ഏജൻസികളും പിന്തുണയ്‍ക്ക് എത്തുമെന്നാണ് കരുതുന്നത്. ഒസ്‍കാര്‍ നോമിനേഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സിനിമയ്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ തന്നെ ഒസ്‍കര്‍ ലഭിച്ചതിന് തുല്യമാണ്- റിമ ദാസ് പറയുന്നു.