അമ്മയില്‍നിന്ന് രാജി വച്ച് റിമ ഈ രാജി അടുത്ത തലമുറയ്ക്ക് കൂടി വേണ്ടിയെന്ന് താരം

താരസംഘടനയായ അമ്മയില്‍നിന്ന് രാജി വച്ചത് അടുത്ത തലമുറയ്ക്ക് കൂടി വേണ്ടിയെന്ന് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. വനിതാ സംഘടനയായ ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 

'' ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരിലല്ല ഞാൻ 'അമ്മ' വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്'' - റിമ

നേരത്തേ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ ശക്തമായ നിലപാടെടുത്ത് റിമ രംഗത്തെത്തിയിരുന്നു. സംഘടനയില്‍ ഇനിയും തുടരുന്നതില്‍ ഫലമില്ലെന്ന സൂചന നല്‍കിയതിന് പിന്നാലെയാണ് റിമയുടെ രാജി. റിമയ്ക്കൊപ്പം ആക്രമണത്തെ അതിജീവിച്ച നടിയും രമ്യ നമ്പീശനും ഗീതു മോഹന്‍ ദാസും രാജി വച്ചു.