മുംബൈ: ചെറിയ വിമര്‍ശനങ്ങള്‍ക്ക് വരെ പൊട്ടിത്തെറിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ബോളിവുഡ് താരമാണ് റിഷി കപൂര്‍. സമൂഹമാധ്യമങ്ങളില്‍ തനിക്ക് നേരെയുണ്ടാവുന്ന വിമര്‍ശനങ്ങളോടും ട്രോളുകളോടും സമചിത്തതയോടെ സമീപിക്കാന്‍ റിഷി കപൂറിനറിയില്ല. ഏറ്റവുമൊടുവിലായി തന്നെ ട്രോളിയ സ്ത്രീയെ ട്വിറ്ററിലൂടെ അസഭ്യം പറഞ്ഞിരിക്കുകയാണ് റിഷി കപൂര്‍.
താനും കരണ്‍ ജോഹറും തമ്മില്‍ പൊതുവായുള്ളത് എന്താണെന്നുള്ള ഒരു ചോദ്യം റിഷി കപൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‍നങ്ങള്‍ തുടങ്ങുന്നത്. പലരും ശരിയായ ഉത്തരം നല്‍കിയെങ്കിലും മറ്റു പലരും അദ്ദേഹത്തെ ട്രോളി. എന്നാല്‍ ട്രോളുകളെയൊന്നും തമാശയായി എടുക്കാതെ അത് ചെയ്തവര്‍ക്കൊക്കെ അസഭ്യ സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നു റിഷി കപൂര്‍.
റിഷി കപൂര്‍ തനിക്ക് അയച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് സ്ത്രീ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തെങ്കിലും പിന്നിട് അവര്‍ പിന്‍വലിച്ചു.
