ഐഎഫ്എഫ്കെ വേദിയിൽ വെച്ച്, നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ സരയു പ്രതികരിച്ചു. കോടതി വിധിയെയും ജുഡീഷ്യൽ സിസ്റ്റത്തെയും മാനിക്കുന്നുവെന്നും എല്ലാവരും അതിജീവിതയ്‌ക്കൊപ്പമാണെന്ന് സരയു വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പ്രതികരണവുമായി നടിയും അമ്മ സംഘടനയുടെ അംഗവുമായ നടി സരയു. എല്ലാവരും അവൾക്കൊപ്പമാണെന്നും കോടതി വിധിയേയും ജുഡീഷ്യൽ സിസ്റ്റത്തെയും മാനിക്കുന്നുവെന്നും സരയു പറഞ്ഞു. 30-ാമത് ഐഎഫ്എഫ്കെ വേദിയിൽ വച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ആയിരുന്നു സരയുവിന്റെ പ്രതികരണം.
"കോടതി വിധിയെ ഞാൻ മാനിക്കുന്നു. ഇവിടുത്തെ ജുഡീഷ്യൽ സിസ്റ്റത്തെ മാനിക്കുന്നു. അത് ഏറ്റവും ശരിയായ രീതിയിൽ തന്നെയാണ് മുന്നോട്ട് വരുന്നതെന്നും വിചാരിക്കുന്നു. നമ്മൾ എല്ലാവരും അവൾക്കൊപ്പം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് വിധിയിൽ സന്തോഷിക്കുന്നത്. ജുഡീഷ്യൽ സിസ്റ്റത്തിൽ വിശ്വസിച്ച് ഏറ്റവും ശരിയായ വിധി തന്നെയാണ് വന്നതെന്ന് വിചാരിക്കുന്നു", എന്നായിരുന്നു സരയുവിന്റെ വാക്കുകൾ.
ആറേഴ് വർഷമായി ഐഎഫ്എഫ്കെയിൽ താൻ വരന്നുണ്ടെന്നും സരയു പറയുന്നു. "ഇത്തവണയും വളയരെയധികം ജനപങ്കാളിത്തത്വത്തോട് കൂടി ഏറ്റവും ഗംഭീരമായി തന്നെ മേള നടക്കട്ടേയെന്ന് ആഗ്രഹിക്കുന്നു. എന്റവും മികച്ച സിമികൾ പലപ്പോഴും കാണുന്നത് എഫ്എഫ്കെയുടെ സഹായത്തോട് കൂടിയാണെന്ന് തോന്നിയിട്ടുണ്ട്. അക്കാര്യത്തിൽ ഐഎഫ്എഫ്കെയ്ക്ക് വലിയൊരു പങ്കുതന്നെയുണ്ട്. നമ്മുടെ ഭാഷയിൽ തന്നെ നമ്മൾ വിട്ടുപോകുന്ന പല മികച്ച സിനിമകളും മേളയിൽ കാണാനായിട്ടുണ്ട്. രാജേഷ് മാധവൻ്റെ ' പെണ്ണും പൊറാട്ടും' പോലുള്ള സിനിമകൾ കാണാൻ കാത്തിരിക്കുകയാണ്", എന്നാണ് സരയു പറഞ്ഞത്.
"മലബാറിൽ നിന്നും എത്തുന്നൊരു സൗഹൃദക്കൂട്ടായ്മയുണ്ട് എനിക്ക്. ഐഎഫ്എഫ്കെയിലാണ് നമ്മൾ എല്ലാ വർഷവും കാണാറുള്ളത്. ആ സൗഹൃദം അങ്ങനെ തന്നെ കൊണ്ടു പോകാനും സാധിക്കുന്നുണ്ട്. അത് ഇത്തരം വേദികൾ തരുന്നൊരു അന്തരീക്ഷവും സമ്മാനവുമാണ്", എന്നും സരയു കൂട്ടിച്ചേർത്തു. മുപ്പതാമത് ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമാണ് ഇന്ന് നടക്കുന്നത്. 72 സിനിമകള്‍ ഇന്ന് സ്ക്രീന്‍ ചെയ്യും.



