സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ഋഷി ശിവകുമാറിന്റെ വിവാഹം കഴിഞ്ഞു. ലക്ഷ്മി പ്രേം കുമാര്‍ ആണ് വധു. ഏപ്രില്‍ 17ന് കോഴിക്കോട് തളി ജയ ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു വിവാഹം. ഏപ്രില്‍ 18ന് കോട്ടയം പൊന്‍കുന്നം മഹാത്മ ഗാന്ധി ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹ സത്കാരം നടക്കും. 

ആദ്യ ചിത്രം വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പാണ് വിവാഹം. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.കുഞ്ചാക്കോ ബോബനെയും ശ്യാമിലിയെയും കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഋഷി ശിവകുമാറാണ്.

സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകനാണ് കുഞ്ഞുണ്ണി. അച്ചപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് ചിത്രം നിര്‍മിക്കുന്നു.