നടി റിയാ സെന്‍ വിവാഹിതയായി. സുഹൃത്ത് ശിവം തിവാരിയാണ് വരന്‍.

അനന്തഭദ്രം എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ സഹോദരി ഭാമയായി വേഷമിട്ടാണ് റിയാ സെന്‍ മലയാളികളുടെ പ്രിയങ്കരിയായത്. വിഷ്കന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് റിയ സെന്‍ വെള്ളിത്തിരയില്‍ എത്തിയത്. ഭാരതിരാജയുടെ താജ്മഹലിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. സുചിത്ര സെന്നിന്റെ കൊച്ചുമകളും മൂണ്‍ മൂണ്‍ സെന്നിന്റെ ഇളയമകളുമാണ് റിയ. സഹോദരി റൈമയും നടിയാണ്.