ബോളിവുഡ് താരം റിയ സെന്നിന്റെ ഹണിമൂണ്‍ ചിത്രം വൈറലാകുന്നു. ബാല്യകാല സുഹൃത്തും ബിസിനസ്സുകാരനമായ ശിവം തിവാരിയെയാണ് താരം വിവാഹം കഴിച്ചത്. ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹം. ചെക്ക് റിപ്പബ്ലിക്കിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിച്ചത്. ഇതിനിടെ ഇരുവരും ലിപ് ലോക്കില്‍ ഉള്ള ചിത്രം റിയ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. ചിത്രം വൈറലായിരിക്കുകയാണ്.

അനന്തഭദ്രം എന്ന ചിത്രത്തിലൂടെ മലയാളിയുടെയും പ്രിയങ്കരിയായ നടയിയാണ് റിമ സെന്‍. ചിത്രത്തിലെ ഭാമ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബംഗാളിന്റെ സ്വപ്‌നകാമുകി സുചിത്ര സെനിന്റെ കൊച്ചുമകളും ബോളിവുഡ് നടി മൂണ്‍ മൂണ്‍ സെന്നിന്റെ ഇളയ മകളുമാണ് റിയ.