റോബിന്‍ഹുഡ് ടീസര്‍ താരോണ്‍ എഗേര്‍ട്ടണ്‍ നായകന്‍

വാഷിംഗ്ടണ്‍: ഹോളിവുഡ് ആരാധകരെ ത്രസിപ്പിക്കാൻ റോബിൻഹുഡ് വീണ്ടുമെത്തുന്നു. താരോൺ എഗേർട്ടൺ നായകനാകുന്ന റോബിൻഹുഡിന്‍റെ ടീസർ എത്തിയിരിക്കുകയാണ്. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും പണം തട്ടിയെടുത്ത് പാവപ്പെട്ടവരെ സഹായിക്കുന്ന പോരാളി. ഇംഗ്ലീഷ് നാടോടിക്കഥകളിലെ താരയോദ്ധാവ് വീണ്ടും എത്തുകയാണ്. 

പ്രേക്ഷകരെ ആവേശം കൊള്ളിച്ച റോബിൻഹുഡായി ഇത്തവണ എത്തുന്നത് താരോൺ എഗേർട്ടണാണ്. അടുത്ത സുഹൃത്തും ഉപദേശിയുമായി ജാമി ഫോക്സും. ഓട്ടോ ബാത്ത്റസ്റ്റ് ആണ് സംവിധായകൻ.ഉദ്വേഗജനകമായ യുദ്ധരംഗങ്ങൾ, മധുരതരമായ പ്രണയം, സത്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ...റോബിൻഹുഡ് ഒരിക്കൽ കൂടി പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നുറപ്പാണ്. ലയണ്‍സ്ഗേറ്റ് എന്‍റര്‍ടെയ്ന്‍മെന്‍റ് നവംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തിക്കും.