ജയറാം നായകനാകുന്ന പുതിയ ചിത്രമായ സത്യയില്‍ റോമയും. ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് റോമ അഭിനയിക്കുന്നത്.

റോസി എന്ന നര്‍ത്തകിയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഇതുവരെ ചെയ്‍തതില്‍ നിന്ന് വ്യത്യസ്‍തമായ ഒരു വേഷമായിരിക്കും. ചിത്രത്തില്‍ മുഴുനീളമുള്ള കഥാപാത്രമാണ് ഇത് - റോമ പറയുന്നു. ദീപന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.