മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ദിലീപ് എന്നിവര്‍ക്കൊപ്പം തകര്‍ത്ത് അഭിനയിച്ച ശേഷം പെട്ടെന്നായിരുന്നു റോമ സിനിമയില്‍ നിന്നും വിട്ടു നിന്നത്. പിന്നീട് ബാംഗ്ലൂരിലേയ്ക്ക് തിരിച്ചുപോയി. 

സിനിമയെ പൂര്‍ണ്ണമായും ഉപേക്ഷിക്കുവാന്‍ പറ്റാത്തതുകൊണ്ടാണ് ദീപന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സത്യയിലേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും വ്യത്യസ്തമായ കഥാപാത്രത്തിനുവേണ്ടിയാണ് ഇപ്പോഴത്തെ കാത്തിരിപ്പെന്നും റോമ പറഞ്ഞു.