എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജോടിയായിരുന്നു അഞ്ജലിയും ജെയ്‍യും. ഇപ്പോഴിതാ ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. സിനിഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു ഹൊറര്‍ ചിത്രമായിരിക്കും ഇത്. അഞ്ജലി ഐടി പ്രൊഫഷണലായിട്ടാണ് അഭിനയിക്കുന്നത്. മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ടായിരിക്കും. പ്രേതമായി അഭിനയിക്കുന്നതടക്കമുള്ള മറ്റു അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.
