ഫുട്ബോൾ മാന്ത്രികൻ റൊണാൾഡീഞ്ഞോ മ്യൂസിക് ആൽബത്തിൽ. ഡി ജെ ഡെന്നിസിന്‍റെ പുതിയ ആൽബത്തിലാണ് റൊണാൾഡീഞ്ഞോ അതിഥി ആയി എത്തിയത്.
കളിത്തട്ടിൽ ഇന്ദ്രജാലം തീർത്ത റൊണാൾഡീഞ്ഞോയുടെ പുതിയ പരീക്ഷണം. ബ്രസീലിയൻ ഗായകനും ഡി ജെയുമായ ഡെന്നിസിന്‍റെ ആൽബത്തിൽ പങ്കാളിയായാണ് റൊണാൾഡീഞ്ഞോ ആരാധകരെ ആവേശം കൊള്ളിച്ചത്.
അതിഥി താരമായാണ് റൊണാൾഡീഞ്ഞോ ആൽബത്തിൽ എത്തുന്നത്. 36കാരനായ റൊണാൾഡീഞ്ഞോയെ ബാഴ്സലോണ ക്ലബിന്‍റെ അംബാസഡറായി നിയമിച്ചിരുന്നു.
