നടൻ അജ്മൽ അമീറിനെതിരെ റോഷ്‌ന ആൻ റോയ് രംഗത്ത്. തനിക്ക് അജ്മൽ മുൻപ് അയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ടുകളാണ് റോഷ്‌ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 2007 ൽ പുറത്തിറങ്ങിയ 'പ്രണയകാലം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അജ്മൽ. 

കുറച്ച് ദിവസങ്ങളായി അജ്മൽ അമീറിന്റേതെന്ന പേരിൽ സ്ത്രീകളുമായുള്ള സ്വകാര്യ ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും, കോൾ റെക്കോർഡിങ്ങുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇതെല്ലാം എ.ഐ നിർമ്മിതവുമാണെന്ന വാദവുമായി അജ്മൽ രംഗത്തെത്തിയിരുന്നു. എന്നാൽ സ്ത്രീകളടക്കം, നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ അമീറിനെതിരെ പ്രതികരണവുമായി വന്നത്. ഇപ്പോഴിതാ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി റോഷ്‌ന ആൻ റോയ്.

എത്ര നല്ല വെള്ളപൂശൽ

'എത്ര നല്ല വെള്ളപൂശൽ, ചുമ്മാ ഇൻബോക്സ് നോക്കിയപ്പോ ദേ കിടക്കുന്നു അണ്ണന്റെ എ.ഐ മെസേജ്' എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റോഷ്‌ന കുറിച്ചത്. മെസേജിന്റെ സ്ക്രീൻഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്. ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന ആൻ റോയ്.

ഫാബ്രിക്കേറ്റഡ് സ്റ്റോറികള്‍ക്കോ എഐ വോയ്‌സ് ഇമിറ്റേഷനോ ബ്രില്ല്യന്റ് ആയുള്ള എഡിറ്റിങ്ങിനോ തന്നെയോ തന്റെ കരിയറിനെയോ നശിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ അജ്മൽ അമീർ പറഞ്ഞത്. 2007 ൽ പുറത്തിറങ്ങിയ 'പ്രണയകാലം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അജ്മൽ. പിന്നീട് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'മാടമ്പി'യിൽ മോഹൻലാലിന്റെ അനുജൻ അജ്മൽ എത്തിയിരുന്നു. ലോഹം, ടു കൺട്രീസ്, കോ, പാപ്പാൻ, ഗോൾഡ്, തങ്കമണി, വിജയ് ചിത്രം ഗോട്ട് എന്നിവയാണ് അജ്മലിന്റെ മറ്റ് ചിത്രങ്ങൾ.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News