2015 ല്‍ മലയാള സിനിമ രംഗത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ നല്ലതും മോശവും ഉണ്ടായിരിക്കും, അതില്‍ മോശം ചിത്രങ്ങള്‍ക്ക് ഒരു പുരസ്കാരം നല്‍കിയാല്‍ എങ്ങനെയിരിക്കും. പ്രമുഖ വ്ലോഗര്‍ ലക്ഷ്മി മേനോന്‍ റോട്ടന്‍ കോക്കനട്ട് അവാര്‍ഡ്സിലൂടെ അതിനാണ് ശ്രമിക്കുന്നത്. മുന്‍വര്‍ഷങ്ങളിലും ഇവര്‍ ഇത്തരത്തില്‍ അവാര്‍ഡ് നല്‍കിയിട്ടുണ്ട്. പല കാറ്റഗറിയിലായി ഈ അവാര്‍ഡ് പട്ടികയില്‍ രുദ്രസിംഹാസനം, ഡബിള്‍ ബാരല്‍, സാമ്രാജ്യം 2 തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം സ്ഥാനം പിടിക്കുന്നുണ്ട്. ഹോളിവുഡില്‍ കൊടുക്കുന്ന റാസ്സ അവാര്‍ഡ്, ബോളിവുഡിലെ ഗോള്‍ഡല്‍ കേല എന്നീ അവാര്‍ഡുകളെ പിന്‍പറ്റിയാണ് ഈ ശ്രമം

വീഡിയോ കാണുക