കൊച്ചി: എസ് ദുര്‍ഗയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.നേരത്തെ അനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡ് വ്യക്തമായ കാരണം കാണിക്കാതെ റദ്ദാക്കിയത് ചോദ്യം ചെയ്താണ് ഹര്‍ജി. 

Add Asianetnews as a Preferred SourcegooglePreferred

ഇത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന അധികാരമിലെല്ലന്നാണ് ഹര്‍ജിക്കാരന്റെ വാദം.അനുമതിക്ക് വേണ്ടി സിനിമയുടെ പേര് സെക്‌സി ദുര്‍ഗയെന്നത് എസ് ദുര്‍ഗ എന്നാക്കിയിരുന്നു. ഗോവന്‍ ചIലച്ചിത്ര മേളയില്‍ ജൂറി അനുമതി നല്‍കിയിട്ടും പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സെന്‍സര്‍ ചെയ്ത് പകര്‍പ്പ് ജൂറി കണ്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ജൂറിയുടെ അനുമതി ലഭിച്ച ശേഷം സെന്‍സര്‍ ബോര്‍ഡ് അനുമതി റദ്ദാക്കിയത് ദുരുദ്ദേശ്യപരമെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.