മാര്‍ച്ച് 23 ന് ചിത്രം തിയേറ്ററുകളില്‍ എത്തും
സനല്കുമാര് ശശിധരന് സംവിധാനം ചെയ്ത എസ് ദുര്ഗയുടെ ട്രെയിലര് പുറത്തിറങ്ങി. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള് നേടിയ ചിത്രത്തെ ഇത്തവണ ചലച്ചിത്ര പുരസ്കാരത്തില് നിന്ന് തഴഞ്ഞിരുന്നു.
ചിത്രത്തിന്റെ പേരിനെ തുടര്ന്നുണ്ടായ വിവാദം കോടതി വരെ എത്തിയാണ് ഇപ്പോള് പ്രദര്ശനാനുമതി ലഭിച്ചത്. മാര്ച്ച് 23 ന് ചിത്രം തിയേറ്ററുകളില് എത്തും.
സെക്സി ദുര്ഗ എന്ന് നേരത്തെ പേരിട്ട ചിത്രം സെന്സര് ബോര്ഡിന്റെ നിര്ദേശ പ്രകാരമാണ് എസ് ദുര്ഗ എന്നാക്കി മാറ്റിയത്. ഏറെ വിവാദങ്ങള്ക്കൊടുവിലാണ് ചിത്രം പ്രദര്ശനത്തിന് എത്തുന്നത്.

