പനാജി: കോടതിയില്‍ നിന്നും പ്രത്യേക ഉത്തരവുമായി സംവിധായകനെത്തിയാല്‍ ഐഎഫ്എഫ്കെയില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ചിത്രത്തിന്‍റെ പേരിനെതിരെ വീണ്ടും പരാതി കിട്ടയതിനാല്‍ ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദുചെയ്തിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് സംവിധായകന് കൈമാറുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ ഉപാധികളോടെ ചിത്രം ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നാണ് കമല്‍ വ്യക്തമാക്കിയത്. ഗോവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി വിധിച്ച സെക്സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് മേള അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് റദ്ദാക്കിയത്.