പ്രശസ്തരുടെ വ്യാജമരണം ആഘോഷിക്കുന്ന സോഷ്യല്‍ മീഡിയ വൈകൃതത്തിന് ഇരയായി ഗായിക എസ് ജാനകി

തിരുവനന്തപുരം: പ്രശസ്തരുടെ വ്യാജമരണം ആഘോഷിക്കുന്ന സോഷ്യല്‍ മീഡിയ വൈകൃതത്തിന് ഇരയായി ഗായിക എസ് ജാനകി. എസ്.ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഈ വാർ‌ത്ത പ്രചരിച്ചത്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ വ്യാജ പ്രചരണം നടന്നിരുന്നു. സംഭവത്തേക്കുറിച്ച് ഗായികയോ അവരോട് അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. മുൻപും, നടൻ ജഗതി ശ്രീകുമാർ, സലീം കുമാർ തുടങ്ങിയ താരങ്ങളുടെയൊക്കെ പേരിലും സമാനമായ വ്യാജപ്രചരണങ്ങൾ വന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred