ബാഹുബലിയുടെ റെക്കോര്‍ഡ് വിജയത്തിനു ശേഷം എസ് എസ് രാജമൌലി പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നു. തെലുങ്ക് നടൻമാരായ ജൂനിയര്‍ എൻടിആറും രാംചരണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിനായി ഇരുവരും പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

നവംബര്‍ മധ്യത്തിലായിരിക്കും അഭിനേതാക്കള്‍ക്ക് പ്രത്യേക ശില്‍പ്പശാല നടത്തുക. സംവിധായകൻ എസ് എസ് രാജമൌലിയും മറ്റ് സാങ്കേതികപ്രവര്‍ത്തകരും ശില്‍പ്പശാല നയിക്കും. വര്‍ഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജൂനിയര്‍ എൻടിആറും രാം ചരണും സഹോദരങ്ങളായിട്ടാണ് അഭിനയിക്കുക. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. 2020ല്‍ ചിത്രം റിലീസ് ചെയ്യാനുള്ള ആലോചന.