ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലിയുടെ പുതിയ സിനിമ- വിവരങ്ങള്‍

തിയേറ്റര്‍ റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തിയ ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി പുതിയ സിനിമയുമായി എത്തുകയാണ്. രണ്ട് സഹോദരൻമാരുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാംചരണും ജൂനിയര്‍ എൻടിആറുമായിരിക്കും സഹോദരൻമാരായി അഭിനയിക്കുക.

ചിത്രത്തില്‍ സാമന്ത നായികയായി എത്തും. ചിത്രത്തിന്റെ പ്രത്യേക ഫോട്ടോ ഷൂട്ടിനായി എസ് എസ് രാജമൗലിയും രാംചരണും ജൂനിയര്‍ എൻടിആറും ഇപ്പോളഅ‍ ലോസ് ആഞ്ചല്‍സിലാണ് ഉള്ളത്. എസ് രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. തെലുങ്കില്‍ ഒരുക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഹിന്ദിയിലും മൊഴിമാറ്റിയും റിലീസ് ചെയ്യും.