Asianet News MalayalamAsianet News Malayalam

ബാഹുബലിയിലെ വേഷം ശ്രീദേവി നിരസിച്ചത് ഭാഗ്യമായി: എസ് എസ് രാജമൗലി

S S Rajamouly
Author
Hyderabad, First Published May 31, 2017, 7:57 PM IST

ബാഹുബലിയിലെ വേഷം ശ്രീദേവി നിരസിച്ചത് നല്ലതായി എന്ന് സംവിധായകന്‍ എസ് എസ് രാജമൗലി. ഓപ്പണ്‍ ഹാര്‍ട്ട് എന്ന പ്രോഗ്രാമിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.


സിനിമയിലേക്ക് ക്ഷണിച്ചപ്പോള്‍ ശ്രീദേവിയുടെ ആവശ്യങ്ങള്‍ കേട്ട ഞങ്ങളുടെ ടീം ആകെ വിഷമത്തിലായെന്ന് പറയാം. അവരുടെ തീരുമാനങ്ങള്‍ അംഗീകരിച്ചാൽ നമ്മൾ പ്ലാൻ ചെയ്ത ബഡ്ജറ്റിനേക്കാൾ ബാഹുബലിയുടെ ചിലവ് കൂടും. അങ്ങനെയാണ് രമ്യ കൃഷ്ണനെ ഈ റോളിലേക്ക് പരിഗണിക്കുന്നത്. അവർ ആ കഥാപാത്രത്തെ അതിഗംഭീരമാക്കി. ശ്രീദേവിയെ ഈ സിനിമയിൽ നിന്ന് നീക്കാനുള്ള തീരുമാനം ഞങ്ങളുടെ ഭാഗ്യമായി ഇപ്പോള്‍ തോന്നുന്നു- എസ് എസ് രാജമൗലി പറഞ്ഞു.

Follow Us:
Download App:
  • android
  • ios