ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത സിനിമ വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2015ലെ വമ്പൻ ഹിറ്റ് ചിത്രം. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിലുപരി സാങ്കേതിക തികവൊത്ത ദൃശ്യ വിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാഹുബലിയേക്കാൾ അതിശയിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങൾ ബാഹുബലി ദ കണ്‍ക്ലൂഷനില്‍ പ്രതീക്ഷിക്കാം. അത് ഏറ്റവും മികച്ചതാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിരിക്കുന്നത്.
130 കോടി രൂപയുടെ ബജറ്റിലാണ് സിനിമ നിർമ്മിക്കുന്നത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നേടിയത് 600 കോടി രൂപയായിരുന്നു. ഏപ്രിൽ 28ന് ചിത്രം പ്രദർശനത്തിന് എത്തും.
