ഷിബു തമീന്‍സ് ആണ് നിര്‍മ്മാണം. പ്രഭു, ബോബി സിംഹ, ജോണ്‍ വിജയ്, സൂരി തുടങ്ങിയ താരനിരയും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു
ചെന്നൈ; പതിനഞ്ച് വര്‍ഷം മുന്‍പ് തമിഴകത്ത് തരംഗമായ സാമിയുടെ രണ്ടാംഭാഗം തീയേറ്ററുകളിലേക്ക്. സാമി സംവിധായകന്‍ ഹരി തന്നെ ഒരുക്കുന്ന സാമി സ്ക്വയറിന്‍റെ പുത്തന്‍ ട്രെയിലറിന് വന്‍ സ്വീകാര്യത. ഇന്നലെ പുറത്തുവന്ന തീയട്രിക്കല്‍ ട്രെയിലര്‍ ഇതിനകം പതിനഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്.
വിക്രമിന്‍റെ ആക്ഷന്‍ സീക്വന്‍സുകള്‍ ആദ്യഭാഗത്തെ കടത്തിവെട്ടും സ്ക്വയര്‍ എന്നാണ് വ്യക്തമാക്കുന്നത്. മഹാനടിയിലൂടെ തെലുങ്കില്‍ തരംഗം തീര്‍ത്ത മലയാളി താരം കീര്‍ത്തി സുരേഷ് ഗ്ലാമര്‍ വേഷത്തിലെത്തുന്നത് ചിത്രത്തിന് ഗുണമാകുമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

ഷിബു തമീന്‍സ് ആണ് നിര്‍മ്മാണം. പ്രഭു, ബോബി സിംഹ, ജോണ്‍ വിജയ്, സൂരി തുടങ്ങിയ താരനിരയും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. നേരത്തെ പുറത്തിറങ്ങിയ ടെയിലറും വലിയ തോതില്‍ ശ്രദ്ധിക്കപെട്ടിരുന്നു.

