ആദ്യഭാഗം എത്തിയത് 2003ല്‍
പതിനഞ്ച് വര്ഷം മുന്പ് സൂപ്പര്ഹിറ്റായ സാമിയുടെ രണ്ടാംഭാഗം തീയേറ്ററുകളിലെത്താന് ഒരുങ്ങുകയാണ്. സാമി സംവിധായകന് ഹരി തന്നെ ഒരുക്കുന്ന ചിത്രത്തിന് സാമി സ്ക്വയര് എന്നാണ് പേരിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ആക്ഷന് സീക്വന്സുകളില് ആദ്യഭാഗത്തെ കടത്തിവെട്ടും സ്ക്വയര് എന്നാണ് പുറത്തെത്തിയ ട്രെയ്ലര് സൂചിപ്പിക്കുന്നത്.
ഷിബു തമീന്സ് ആണ് നിര്മ്മാണം. മഹാനടിയിലൂടെ തെലുങ്കില് തരംഗം തീര്ത്ത മലയാളി താരം കീര്ത്തി സുരേഷാണ് ചിത്രത്തില് നായികയായി എത്തുന്നത്. പ്രഭു, ബോബി സിംഹ, ജോണ് വിജയ്, സൂരി തുടങ്ങിയ താരനിരയും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. തൂത്തുക്കുടി സംഘര്ഷത്തെ തുടര്ന്ന് ട്രെയ്ലര് റിലീസ് മാറ്റിവച്ചിരിക്കുകയായിരുന്നു.

