കലിയുഗവരദായകനായ സ്വാമി അയ്യപ്പന്റെ അവതാരകഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പര ശബരിമല സ്വാമി അയ്യപ്പൻ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു. 14 മുതല്‍, തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഒമ്പത് മണിക്കാണ് സംപ്രേഷണം ചെയ്യുക.

അയ്യപ്പന്റെ ജനനവും പന്തളം കൊട്ടാരത്തിലെ ജീവിതവും അവതാര ഉദ്ദേശ്യമായ മഹിഷിവധവും ശബരിമല ക്ഷേത്രത്തിന്റെ ഉത്പത്തിയും, സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മറ്റ് കഥകളും ഉപകഥകളും ഉള്‍പ്പെടുത്തിയാണ് പരമ്പര.
ഗ്രാഫിക്സിന്റെയും ആനിമേഷന്റെയും നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിസ്‍മയിപ്പിക്കുന്ന രീതിയിലാണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
മെരിലാൻഡ് ശ്രീ ശരണ്‍ ക്രിയേഷൻസിന്റെ ബാനറില്‍ മുരുകൻ സുബ്രഹ്‍മണ്യൻ ആണ് പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൻ താമരക്കുളം സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. കൌശിക് ബാബു, ഷംന കാസിം, ഷിജു, ലത റാവു, അര്‍ച്ചന സുശീലൻ, അനു ജോസഫ്, അഖിലേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.