ഈ വാരത്തിലെ എലിമിനേഷന്‍ ഞായറാഴ്ച എപ്പിസോഡില്‍

ബിഗ് ബോസിലെ സഹ മത്സരാര്‍ഥിയായ പേളി മാണിയുമായി തനിക്കിപ്പോള്‍ പ്രശ്‍നമൊന്നുമില്ലെന്ന് സാബുമോന്‍. ശനിയാഴ്‍ച എപ്പിസോഡില്‍ മോഹന്‍ലാലിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു സാബുവിന്‍റെ പ്രതികരണം. 

പേളി മാണിയും സാബുവും തമ്മില്‍ കഴിഞ്ഞ വാരത്തില്‍ വ്യത്യസ്ത വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. പ്രേതകഥ പറയുവാനുള്ള ടാസ്‍കിനിടെ പേളിയെ സാബു ചെരുപ്പെറിഞ്ഞത് ബിഗ് ബോസ് ഹൗസില്‍ വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പോയ വാരത്തില്‍ മത്സരാര്‍ഥികളില്‍ ഓരോരുത്തരുടെയും സൗഖ്യം അന്വേഷിക്കവെയാണ് മോഹന്‍ലാല്‍ സാബുവുമായും സംസാരിച്ചത്. 

അതേസമയം ഈ വാരത്തിലെ ബിഗ് ബോസ് എലിമിനേഷന്‍ ലിസ്റ്റില്‍ അഞ്ച് പേരാണ് ഇടംപിടിച്ചിരിക്കുന്നത്. ശ്രീനിഷ് അരവിന്ദ്, പേളി മാണി, ബഷീര്‍ ബഷി, ദിയ സന, അര്‍ച്ചന എന്നിവരാണ് ലിസ്റ്റില്‍. ഇവരില്‍ ഒരാളാണോ അതോ ഒന്നിലധികം പേരാണോ പുറത്താവുക എന്നറിയാന്‍ ഞായറാഴ്ച എപ്പിസോഡ് കഴിയുംവരെ കാത്തിരിക്കണം. മോഹന്‍ലാല്‍ പങ്കെടുക്കുന്ന എപ്പിസോഡുകളാണ് ബിഗ് ബോസില്‍ ശനിയും ഞായറും.