Asianet News MalayalamAsianet News Malayalam

എന്തുകൊണ്ടാണ് ഗൂഗിള്‍ സാബു എന്ന് വിളിക്കുന്നത്? സാബു തന്നെ മറുപടി പറയുന്നു

ബിഗ് ബോസ്സില്‍ ജേതാവായിരിക്കുകയാണ് സാബു. ഗൂഗിള്‍ സാബു എന്നൊരു വിളിപ്പേരും കിട്ടി. എല്ലാത്തിനെയും കുറിച്ച് അറിയാവുന്ന ആളാണ് സാബുവെന്നാണ് ഒപ്പമുണ്ടായിരുന്ന മത്സരാര്‍ഥികളും പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ ഗൂഗിള്‍ സാബുവെന്ന് വിളിക്കാൻ കാരണം. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ മറുപടി പറയുകയാണ് സാബു.

Sabu in bigg boss
Author
Mumbai, First Published Oct 1, 2018, 9:46 PM IST

ബിഗ് ബോസ്സില്‍ ജേതാവായിരിക്കുകയാണ് സാബു. ഗൂഗിള്‍ സാബു എന്നൊരു വിളിപ്പേരും കിട്ടി. എല്ലാത്തിനെയും കുറിച്ച് അറിയാവുന്ന ആളാണ് സാബുവെന്നാണ് ഒപ്പമുണ്ടായിരുന്ന മത്സരാര്‍ഥികളും പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ ഗൂഗിള്‍ സാബുവെന്ന് വിളിക്കാൻ കാരണം. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ മറുപടി പറയുകയാണ് സാബു.

ഞാൻ ഭയങ്കര മിടുക്കനൊന്നുമല്ല. ഞാന്‍ എല്ലാവരോടും സംസാരിക്കും. എനിക്ക് ഒരു സംഭവം ഓര്‍മ്മയുണ്ട്. ഞാൻ ഒരു ദിവസം ട്രെയിനില്‍ പോകുകയാണ്. അപ്പോള്‍ ഞാന്‍ ഒരാളെ പരിചയപ്പെട്ടു. പുള്ളിയുടെ അച്ഛൻ മരിച്ചിട്ട് പോകുകയാണ്. പുള്ളി ആറ്റോമിക് റിസേര്‍ച്ച് സെന്ററിലെ സയന്റിസ്റ്റ് ആണ്. പുള്ളി ട്രെയിനിലെ  ബാത്‍റൂമിന്റെ അവിടെ നിന്ന് ആണ് സംസാരിക്കുന്നത്. അണുവിസ്‍ഫോടനം എന്തെന്ന് എനിക്ക് അറിയില്ല. ഞാന്‍ ചോദിച്ചു. നിങ്ങള്‍ റിയാക്ടറില്‍ എന്താണ് ചെയ്യുന്നത്. എങ്ങനെയാണ് ആറ്റോമിക് റിയാക്ടറില്‍ യുറേനിയം ലോഡ് ചെയ്യുന്നത് എന്ന് ചോദിച്ചു. പുള്ളി ആ രാത്രി എന്നോട് അക്കാര്യം പറഞ്ഞുതന്നു. അങ്ങനെ പുതിയ പുതിയ ആള്‍ക്കാരോട് സംസാരിക്കാൻ എനിക്ക് ഇഷ്‍ടമാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാനും. എനിക്ക് അറിയാത്ത കാര്യമാണ് ഒരാള്‍ സംസാരിക്കുന്നതെങ്കില്‍ ഞാൻ അവരെ അക്കാര്യം പറയാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും- സാബു പറയുന്നു.

രഞ്‍ജിനി ഹരിദാസ് ഉള്ളതുകൊണ്ടാണ് തന്നെ ബിഗ് ബോസ്സിലേക്ക് വിളിക്കാൻ കാരണമെന്നാണ് തോന്നുന്നതെന്നും സാബു പറഞ്ഞു. കാരണം രഞ്‍ജിനിയും ഞാനും തമ്മില്‍ പ്രശ്‍നമുണ്ടായിരുന്നതാണ്. വാസ്‍തവത്തില്‍ ഞാൻ രഞ്‍ജിനിയെ ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ നമുക്കൊരു ഇമേജ് മനസ്സില്‍ ഉണ്ടല്ലോ. ആ ഇമേജിന്റെ അടുത്ത് ആണ് സംസാരിക്കുന്നത്. ഒരു വിഷയത്തിന്റെ പുറത്ത് പ്രശ്‍നമുണ്ടാകുന്നു. അപ്പോള്‍ ബിഗ് ബോസ് പോലുള്ള ഒരു ഷോയില്‍ രഞ്‍ജിനി ഉണ്ടെങ്കില്‍ സാബുവിനെയും ഇട്ടാല്‍ ഉണ്ടാകുന്ന ഒരു ഹരമുണ്ടല്ലോ? ഞാൻ ശരിക്കും വഴക്കിടുന്നത് ഒരു രസമായിട്ട് എടുക്കുന്ന ആളാണ്. രഞ്‍ജിനിയെ കണ്ടപ്പോള്‍ പറഞ്ഞത് ഞാന്‍ പോകുന്നുവെന്നാണ്- സാബു പറയുന്നു.

Follow Us:
Download App:
  • android
  • ios