സച്ചിന്റെ ജീവിത കഥ പറയുന്ന സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടു. മലയാളം, തമിഴ്, തെലുങ്ക്, മറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നിവിടങ്ങളിൽ നിന്നായി ആദ്യദിവസം ചിത്രം നേടിയത് 8.4 കോടി രൂപ. ഈ വർഷം ഒരു ചിത്രത്തിന് ലഭിക്കുന്ന ഏഴാമത്തെ ആദ്യ ദിന കളക്ഷന്‍ ആണ് ഇത്. ഡോക്യുമെന്ററി വിഭാഗത്തില്‍ ഉള്ള ഒരു ഇന്ത്യന്‍ സിനിമയ്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ കൂടിയാണ് ഇത്. (സിനിമയുടെ റിവ്യൂ വായിക്കാന്‍ ക്ലിക്ക് ചെയ്യുക സിനിമയിലും സച്ചിന്‍ സെഞ്ച്വറി അടിച്ചോ?- റിവ്യൂ)

ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിനാണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം.