ബോളിവുഡിനെ പോലും അമ്പരിപ്പിക്കുന്ന രീതിയില്‍ വന്‍ സിനിമകളുമായി കുതിക്കുന്ന താരത്തിന്‍റെ പിറന്നാള്‍ ആരാധകര്‍ ഇന്ന് ആഘോഷമാക്കി. അതിന് മാറ്റ് കൂട്ടി കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയുടെ ആദ്യ ടീസര്‍ കൂടെ പുറത്ത് വന്നതോടെ സംഭവം ക്ലാസും മാസുമായി

ഇന്ത്യയും കടന്ന് വിവിധ വിദേശ രാജ്യങ്ങളില്‍ വരെ തരംഗമാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ഇത്രത്തോളം ആരാധക സ്നേഹം ലഭിക്കുന്ന മറ്റൊരു താരം ഇന്ത്യന്‍ സിനിമയിലുണ്ടോയെന്ന് പോലും ആരും സംശയിച്ച് പോകും. ബോളിവുഡിനെ പോലും അമ്പരിപ്പിക്കുന്ന രീതിയില്‍ വന്‍ സിനിമകളുമായി കുതിക്കുന്ന താരത്തിന്‍റെ പിറന്നാള്‍ ആരാധകര്‍ ഇന്ന് ആഘോഷമാക്കി.

അതിന് മാറ്റ് കൂട്ടി കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയുടെ ആദ്യ ടീസര്‍ കൂടെ പുറത്ത് വന്നതോടെ സംഭവം ക്ലാസും മാസുമായി. ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നുമെല്ലാം പിറന്നാള്‍ ആശംസകള്‍ താരത്തിന് വന്നെങ്കിലും ആരാധകര്‍ കൂടുതല്‍ ഏറ്റെടുത്തത് ഒരാളുടെ ആശംസ മാത്രമാണ്. അത് മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ തന്നെ.

സൂപ്പര്‍സ്റ്റാറിനെ തലൈവാ എന്ന് അഭിസംബോധന ചെയ്താണ് സച്ചിന്‍ ആശംസ അറിയിച്ചത്. ഏറ്റവും മികച്ച വര്‍ഷം തന്നെ താങ്കള്‍ക്ക് ഉണ്ടാകട്ടെയെന്നും ട്വിറ്ററില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കുറിച്ചു. പ്രിയപ്പെട്ട സച്ചിന് നന്ദി എന്ന് ആശംസയ്ക്ക് മറുപടിയും രജനികാന്ത് നല്‍കി. അതേസമയം, ഇന്ന് പുറത്തിറങ്ങിയ പേട്ടയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

രണ്ടു ഗെറ്റപ്പിലാണ് രജനി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിർമ്മിച്ചിരിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്. ചിത്രത്തിൽ വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങിയവർ രജനിക്കൊപ്പം അണിനിരക്കും. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും.

Scroll to load tweet…