സായ് ധരം തേജിന്റെ നായികയായി വീണ്ടും അനുപമ പരമേശ്വരന്‍

മലയാളി താരം, അനുപമ പരമേശ്വരന് തെലുങ്കില്‍ തിരക്കേറുന്നു. സായ് ധരം തേജിന്റെ നായികയായി അനുപമ പരമേശ്വരന്‍ വീണ്ടും അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കിഷോര്‍ തിരുമലയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അതേസമയം സായ് ധരം തേജയും അനുപമ പരമേശ്വരനും ഒന്നിച്ച തേജ് ഐ ലൌവ് യു തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറിന് പ്രേക്ഷകരില്‍ നിന്ന് വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു.കരുണാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പ്രണയ ചിത്രമായിരിക്കും ഇത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.