പ്രേമത്തിലൂടെ തമിഴിലും തെലുങ്കിലും സായ് പല്ലവി ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും താരത്തെ ഒഴിവാക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗ്ലാമറസ് വസ്ത്രങ്ങളും, ദ്വയാര്‍ത്ഥ ഡയലോഗുകളും ഒഴിവാക്കണമെന്നും നടി ആവശ്യപ്പെട്ടതായിട്ടായിരുന്നു റിപ്പോര്‍ട്ട്. ഇതിനെയൊക്കെ നിഷേധിച്ച് നടി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. 

മനുഷ്യര്‍ എങ്ങനെയാണ് ഇത്തരത്തില്‍ കഥ ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്നോട് കഥ പറയുന്നവര്‍ എനിക്ക് കംഫര്‍ട്ട് ആയ രീതിയിലാണ് പറയുന്നത്. ആരും ഗ്ലാമറസായ വേഷം ചെയ്യാന്‍ പറഞ്ഞിട്ടുമില്ല. അതു കൊണ്ട് ഇത്തരത്തില്‍ കഥ ഉണ്ടാക്കുന്നത് നിര്‍ത്തണമെന്നും സായ് പല്ലവി പറയുന്നു.